കേരളം

'ജനപ്രിയ നായകനെതിരെ' ജനം;ആലുവ പൊലീസ് ക്ലബിന് മുന്നില്‍ വന്‍ ജനക്കൂട്ടം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനപ്രിയ നായകന്‍ വില്ലനായതറിഞ്ഞ് ആലുവാ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി വന്‍ ജനക്കൂട്ടം. ദിലീപിനെ അറസ്റ്റ് ചെയ്ത കേരളാ പോലീസിനെ അഭിനന്ദിച്ചുകൊണ്ട് ഡിവൈഎഫ്‌ഐക്കാരും ദിലീപിനെ സഹായിച്ച ഇന്നസെന്റ് എംപിക്കെതിരേ മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. തങ്ങളുടെ നാട്ടുകാരനായ ഒരാള്‍ ഇത്തരത്തില്‍ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ഇവരെയൊക്കെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും പൊലീസ് ക്ലബിന് മുന്നില്‍ കൂടിയ നാട്ടുകാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇനി അധികം ഡെക്കറേഷന്‍ ഒന്നും വേണ്ട ഗോപല കൃഷ്ണന്‍ എന്ന പഴയ പേര് തന്നെ മതി എന്നാണ് ചിലരുടെ അഭിപ്രായം. പുറത്തേക്കിറക്കിവിട്, ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാമെന്ന് മറ്റു ചിലര്‍.

വന്‍ പൊലീസ് സന്നാഹത്തിലാണ് പൊലീസ് ദിലീപിനെ ആലുവ പൊലീസ് കക്ലബിനുള്ളില്‍ എത്തിച്ചിരിക്കുന്നത്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും എന്നാണ് ലഭിക്കുന്ന വിവരം. ദിലീപിനെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇന്ന് രാവിലെയാണ് ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം 6.30ഓടെ അറസ്റ്റ് രേഖപ്പെടുത്തി അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആലുവ പൊലീസ് ക്ലബില്‍ എത്തിക്കുകയായികുന്നു. നാലുപേര്‍ കൂടി കസ്റ്റഡിയിലുണ്ട് എന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ച ഡിജിപി ലോക്‌നാഥ് ബഹ്‌റ വേറെയാരൊക്കെ കസ്റ്റഡിയുണ്ടെന്ന് പറഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്