കേരളം

ദിലീപിനെ പിടിച്ചത് നന്നായി;കുറ്റവാളികള്‍ ആരായാലും അറസ്റ്റ് ചെയ്യാനാണ് പൊലീസിനോട് പറഞ്ഞത്: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും പൊലീസിന്റെ പിടിയില്‍പെടും.അതായത് നിയമത്തിന്റെ കരങ്ങളില്‍ കുറ്റവാളികള്‍ പെടുകതന്നെ ചെയ്യും,അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഈ കേസില്‍ അറസ്റ്റ് തന്നെ അതിവേഗതയിലായിരുന്നു.ആ ഘട്ടത്തില്‍ത്തന്നെ അന്വേഷണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ത്തന്നെയാണ് പൊലീസ്.

അറസ്റ്റ് നടന്ന ഉടനെതന്നെ ഗൂഢാലോചനക്കാരുടെ പിന്നാലെപോകാനല്ല കഴിയുക.ആദ്യം വേണ്ടത് ഇതുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടയായിരുന്നു. ആ സമയത്ത് ഗൂഢാലോചനയെപ്പറ്റി പറയുമ്പോള്‍ പൊലീസ് അന്വേഷണം തുടരുമെന്ന് അന്നേ വ്യക്തമാക്കിയിരുന്നു.ആ അന്വേഷണം തന്നെയാണ് ഇപ്പോഴും തുടരുന്നത്.പൊലീസിനോട് പറഞ്ഞിരുന്നത് കൃത്യമായ അന്വേഷണം നടത്തുക എന്നതാണ്. കുറ്റവാളികള്‍ ആരാണോ അവരെ പിടികൂടുക എന്ന നിര്‍ദ്ദേശമാണ് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ളത്. അദ്ദേഹം പറഞ്ഞു. കേസിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചനയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക