കേരളം

പൊരുതി നിന്ന പെണ്‍കുട്ടിയെ കുറിച്ച് അഭിമാനിക്കുന്നു; തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

പൊരുതി നിന്ന പെണ്‍കുട്ടിയെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു എന്ന് ശാരദക്കുട്ടി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ആക്രമണം നേരിട്ടതിന് ശേഷം മുന്നോട്ട് വരാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ചുള്ള ശാരദക്കുട്ടിയുടെ പ്രതികരണം. 

പൊരുതി നിന്ന പെണ്‍കുട്ടിയെ കുറിച്ച് മാത്രമല്ല,  എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചു അവള്‍ക്കൊപ്പം നിന്ന ഇടതുപക്ഷ സര്‍ക്കാരിനെ കുറിച്ച്. കേരള പോലീസിനെ കുറിച്ച്. എല്ലാ പിന്തുണയും നല്‍കിയ പൊതുസമൂഹത്തെ കുറിച്ച്.വിടാതെ പിന്തുടര്‍ന്ന സോഷ്യല്‍ മീഡിയയെ കുറിച്ച്. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെ കുറിച്ച്.ജാഗ്രത ഉള്ളവരായിരിക്കാന്‍ ശ്രദ്ധിച്ച മനുഷ്യസ്‌നേഹികളെ കുറിച്ചെല്ലാം ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യതിന് പിന്നില്‍

ഇത് ഒരു കൂട്ടായ വിജയമാണ്. തല ഉയര്‍ത്തി നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് അവസരം ഉണ്ടാക്കിയ തീരുമാനമെന്നും ശാരദക്കുട്ടി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ