കേരളം

അഡ്വ. രാംകുമാര്‍ ചൂണ്ടിക്കാട്ടിയത് മൂന്നു കാര്യങ്ങള്‍, പൊലീസിന്റേത് ദീലീപ് സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് വാദം

സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദീലീപിന് എതിരായി പൊലീസ് മുന്നോട്ടുവച്ച പത്തൊന്‍പതു തെളിവുകളെ അഡ്വ. രാംകുമാര്‍ എതിര്‍ത്തത് മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രതിയായ സുനില്‍കുമാറിന്റെ മൊഴി, ദിലീപിന്റെ മൊഴികളിലെ വൈരുധ്യം, ദിലീപും സുനില്‍ കുമാറും പലവട്ടം കണ്ടിട്ടുണ്ട് എന്ന വസ്തുത ഈ മൂന്നു കാര്യങ്ങള്‍ മാത്രമാണ് പൊലീസ് പറയുന്ന പത്തൊന്‍പതു തെളിവുകളുടെ അടിസ്ഥാനമെന്ന് ദീലീപിനു വേണ്ടി ഹാജരായ രാംകുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഗൂഢാലോചന കേസില്‍ ഒരാളെ പ്രതിയാക്കുന്നത് മതിയായ തെളിവുകളല്ല ഇതെന്നും രാംകുമാര്‍ വാദിച്ചു.

തെളിവുകളായി പരിഗണിക്കാവുന്ന സാക്ഷിമൊഴികളും സാഹചര്യങ്ങളുമായി പത്തൊന്‍പതു കാര്യങ്ങളാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മുഖ്യപ്രതി സുനില്‍ കുമാറിന്റെ മൊഴി തന്നെയായിരുന്നു ഇതില്‍ പ്രധാനം. ഇതിനെ അടിസ്ഥാനമാക്കി ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതും പ്രതിയാക്കുന്നതിനു കാരണമായി. ഇതോടൊപ്പം ദിലീപും സുനില്‍കുമാറും 2013 മുതല്‍ പല സ്ഥലങ്ങളിലായി കണ്ടുമുട്ടിയതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. എന്നാല്‍ ഇത് മാത്രം വച്ച് ഒരാളെ ഗൂഢാലോചന കേസില്‍ പ്രതിയാക്കാനാവില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വാദം നടത്തിയ അഡ്വ. രാംകുമാര്‍ വാദിച്ചത്. ദീലീപ് ചിത്രങ്ങളുടെ കഥയെ വെല്ലുന്ന തിരക്കഥയാണ് പൊലീസിന്റേതെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് തെളിവെന്നു പറയുന്ന പത്തൊന്‍പതു കാര്യങ്ങളില്‍ എട്ടും ദീലീപുമായി നേരിട്ടു ബന്ധമില്ലാത്ത കാര്യങ്ങളാണ്. ദിലീപിന്റെ ഡ്രൈവറെ ഫോണില്‍ വിളിച്ചതും കത്തു നല്‍കിയതുമെല്ലാം എങ്ങനെയാണ് ഗൂഢാലോചനയില്‍ ദീലീപിനു പങ്കുണ്ട് എന്നതിനു തെളിവുകയാവുകയെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം. സുനില്‍കുമാറിന്റേത് വിശ്വസനീയമല്ലാത്ത മൊഴിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പ്രതിചേര്‍ത്ത നടപടി സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ്. ഇത് നിയമവിരുദ്ധമായ അറസ്റ്റാണ്.

രണ്ടു പേര്‍ തമ്മില്‍ കണ്ടു എന്നതോ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്നതോ കേസില്‍ പ്രതിയാക്കാന്‍ മതിയായ കാരണമല്ല. അബാദ് പ്ലാസ ഹോട്ടലില്‍ അമ്മയുടെ പരിപാടിക്കിടെയാണ് ദിലീപ് സുനില്‍കുമാറിനെ കണ്ടത്. അന്ന് മറ്റു താരങ്ങളും അവിടെയുണ്ടായിരുന്നു. ഇക്കാര്യം മറച്ചുവച്ച് റിപ്പോര്‍ട്ട് തയാറാക്കിയത് ദീലീപിനെ കേസില്‍ കുടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും അറസ്റ്റ് നടത്തിയതെന്നും പ്രതിഭാഗം വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'