കേരളം

പകര്‍ച്ചപ്പനി: സംസ്ഥാനത്ത് ഇന്ന് മാത്രം ഒന്‍പത്‌പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മരിച്ചത് ഒന്‍പത് പേര്‍. ഇതില്‍ ഏഴുപേര്‍ ഡെങ്കിപ്പനി ബാധിച്ചും ഒരാള്‍ എലിപ്പനി ബാധിച്ചും മറ്റൊരാള്‍ പകര്‍ച്ചപ്പനി ബാധിച്ചുമാണ് മരിച്ചത്. ആരോഗ്യകേന്ദ്രങ്ങളിലെ പനിവാര്‍ഡുകളെല്ലാം എപ്പോളും തിങ്ങിനിറഞ്ഞ അവസ്ഥയാണ്.

മലപ്പുറം സ്വദേശികളായ ധന്യ, സുബ്രഹ്മണ്യന്‍, പാലക്കാട് അഗളിയിലുള്ള അറുപതുകാരന്‍ ജോസ്, കോഴിക്കോട് കൊടുവള്ളി സ്വദേശി വാസു, ഉള്ളേരി സ്വദേശി ചീരു, തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി രാജു, ആലപ്പുഴ കൃഷ്ണപുരം സ്വദേശി ലതികല, തണ്ണീര്‍മുക്കം സ്വദേശി ഉദയന്‍ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം ആറ് പനിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 31000 ആളുകള്‍ ചികിത്സ തേടിയെത്തിയതില്‍ 192 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം