കേരളം

കാവ്യ മാധവനേയും അമ്മ ശ്യമളയേയും ചോദ്യം ചെയ്യും; മാഡം സുനില്‍ കുമാറിന്റെ ഭാവനാസൃഷ്ടി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും അമ്മ ശ്യാമളയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും പങ്കുണ്ടോയെന്ന് ഉറപ്പിക്കാനാണ് ചോദ്യം ചെയ്യുന്നത്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ കൊച്ചിയിലെ സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി ഒന്നാം പ്രതി സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചില്ല. സിസി ടിവി ദൃശ്യങ്ങള്‍ മനപ്പൂര്‍വം മായ്ച്ചു കളഞ്ഞതായും കണ്ടെത്തിയിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് സുനില്‍കുമാര്‍ ലക്ഷ്യയിലേക്ക് കയറിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 

ലക്ഷ്യയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെയും സമീപ സ്ഥാപനത്തില്‍ നിന്ന് വഭിച്ച ദൃശ്യങ്ങളുടെയും പരിശോധന തുടരുകയാണ്. ലക്ഷ്യ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം തുടരുമെന്നും പൊലീസ് അറിയിച്ചു. 

അതേസമയം കേസില്‍ വഴിത്തിരിവുണ്ടാക്കാനായാണ് സുനില്‍കുമാര്‍ ''മാഡം'' കഥയുണ്ടാക്കിയത് എന്നാണ് പൊലീസ് നിഗമനം. ക്വട്ടേഷന്‍ നല്‍കിയത് ഒരു ''മാഡം'' ആണെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. ദിലീപ് മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നും ''മാഡം'' എന്നത് സുനില്‍കുമാറിന്റെ ഭാവനസൃഷ്ടിയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍