കേരളം

പ്ലാച്ചിമടയിലെ പ്ലാന്റ് കൊക്കക്കോള പൂട്ടുന്നു; ഇനി പ്ലാച്ചിമടയിലേക്കില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഇനി പ്ലാച്ചിമടയിലേക്കില്ലെന്ന് കൊക്കക്കോള. പ്ലാച്ചിമടയില്‍ ഇനി പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയില്ലെന്ന് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു.പ്ലാന്റിന് പെരുമാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചത് കമ്പനി ചോദ്യം ചെയ്തില്ല. ഇതോടെ കേസ് സുപ്രീം കോടതി തീര്‍പ്പാക്കി. പ്ലാച്ചിമടയിലെ പ്ലാന്റിന് നേരെ വലിയ ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് പ്ലാന്റ് അടച്ചുപൂട്ടിയിരുന്നു.

കേസില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് കമ്പനിക്ക് അനുകൂല വിധി ഉണ്ടായെങ്കിലും പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇനി പ്ലാന്റുമായി മുന്നോട്ടുപോകുന്നില്ലയെന്ന് കമ്പനി നിലപാടറിയിച്ചത്.

കേസ് തീര്‍പ്പാക്കിയെങ്കിലും ഒരു പഞ്ചായത്തിന് ഒരു കമ്പനിയുടെ ലൈസസന്‍സ് റദ്ദാക്കാന്‍ അധികാരമുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.കൊക്ക കോള കമ്പനി നടത്തിവന്നിരുന്ന ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയില്‍ വര്‍ഷങ്ങളായി ജനകീയ സമരം നടന്നുവരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?