കേരളം

മലക്കം മറിഞ്ഞ് ആസിഫ് അലി; പറഞ്ഞത് ദിലീപേട്ടനെ ഫെയ്‌സ് ചെയ്യാന്‍ വയ്യെന്ന്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ നിലപാടില്‍ മലക്കംമറിഞ്ഞ് യുവതാരം ആസിഫ് അലി. ദിലീപിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയായന്‍ കഴിയാത്തതു കൊണ്ടാണെന്നാണ് ആസിഫിന്റെ വിശദീകരണം. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കിയത്.വാക്കുകള്‍ക്കിടയിലൂടെ സഞ്ചരിക്കരുതെന്ന് ആസിഫ് അലി പറയുന്നു. 

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ആസിഫ് അടക്കമുള്ള യുവതാരങ്ങള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. നടിക്ക് ശക്തനമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ചേര്‍ന്ന അമ്മയുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആസിഫ് ദിലീപിനെതിരെ ശക്തമായി രംഗത്തെത്തിയത്. അമ്മയുടെ യോഗത്തിലെ ആസിഫ് അടക്കമുളള താരങ്ങളുടെ നിലപാടുകളും നിര്‍ണായകമായിരുന്നു. ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നതെങ്ങനെയാണ്? ദിലീപുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ല.' എന്നായിരുന്നു ആസിഫിന്റെ ആദ്യ പ്രതികരണം. 

ആക്രമിക്കപ്പെട്ട നടി തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും അവര്‍ക്കുണ്ടായ ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടാണ് ആസിഫ് മാറ്റിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''