കേരളം

കൊച്ചി മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ നീട്ടുന്നു; പരീക്ഷണ ഓട്ടം നടത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:കൊച്ചി മെട്രോയുടെ ദീര്‍ഘം പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ നീട്ടുന്നു. പരീക്ഷണ ഓട്ടം നടത്തി. രാവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപത്തെ സ്‌റ്റേഷനില്‍ നിന്ന് പാലാരിവട്ടത്തേക്കായിരുന്നു
പരീക്ഷണ ഓട്ടം.സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ യാത്രാ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ അഞ്ചു കിലോമീറ്ററാണുള്ളത്. നാലു സ്‌റ്റേഷനുകള്‍ വരും. ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍, നോര്‍ത്ത്, എം.ജി. റോഡ് എന്നിവയാണിത്. ആലുവപാലാരിവട്ടം 13 കിലോമീറ്ററാണ്. മഹാരാജാസ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.

പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജനറലിന്റെ അനുമതി ബുധനാഴ്ച കിട്ടി. ജൂണ്‍ 17നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ റൂട്ട് ഉദ്ഘാടനം ചെയ്തത്. 19 ന് ഈ റൂട്ടില്‍ യാത്രാ സര്‍വീസ് തുടങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു