കേരളം

നടിയെ ആക്രമിച്ച കേസില്‍ ജനപ്രതിനിധികളുടെ മൊഴിയെടുക്കന്നത് ആലോചനയിലില്ലെന്ന് എസ്പി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രതിനിധികളുടെ മൊഴി എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് എസ്പി. എല്ലാ ആരോപണവും അന്വേഷിക്കുകയാണെന്നും ആരോപണം ചെറുതെന്നോ വലുതെന്നോ ഇല്ലെന്നും എസ്പി വ്യക്തമാക്കി. ഗൂഢാലോചന ഇല്ലെന്നത് പ്രതിഭാഗത്തിന്റെ വാദം മാത്രമാണെന്നും ആലുവ റൂറല്‍ എസ്പി പറഞ്ഞു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എംഎല്‍എമാരായ മുകേഷ് ഗണേഷ്‌കുമാര്‍, അന്‍വര്‍ സാദത്ത് എന്നിവരെ ചോദ്യം ചെയ്യണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ ഒന്നാം പ്രതി സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. അതിനാല്‍ ഗൂഢാലോചനയില്‍ മുകേഷിനും പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് ഗണേഷ് കുമാറും സ്വീകരിച്ചത്. കൂടാതെ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന്റെ നിലപാടും പ്രതികരണങ്ങളും ഇത് ശരിവെക്കുന്നതായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ