കേരളം

നഴ്സുമാരുടെ സമരത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന് ഹൈക്കോടതി; 19ന് ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. സമരം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട സമിതിയോട്  19ന് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.മാനേജുമെന്റുകളുമായും സമരക്കാരുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദ്ദേശം. തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് നടത്തരുതെന്ന് കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. പണിമുടക്ക് നടത്തുകയാണെങ്കില്‍ നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

സമരം അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കാന്‍ ഇന്ന് യുഎന്‍എയും യോഗം ചേരുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന ശമ്പളം ന്യായമാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. നഴ്‌സുമാര്‍ സ,മരം തുടര്‍ന്നാല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടുമെന്ന് സവകാര്യ ആശുപത്രി മാനേജുമെന്റുകള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് സംഭവത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി ഇപടെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍