കേരളം

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ തീകൊളുത്തിയ യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രതി പിടിയല്‍ . കടമ്മിനിട്ട സ്വദേശി സജിലാണ് അറസ്റ്റിലായത്. ശരീരം മുഴുവന്‍ പൊള്ളലേറ്റ നിലയിലാണ് സജിലിനെ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതി പൊലിസ് പിടിയിലാകുന്നത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. അതേസമയം ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

പെണ്‍കുട്ടിയും കൃത്യം നടത്തിയ സജിലും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പഠനം നിര്‍ത്തിയ പെണ്‍കുട്ടി പത്തനംതിട്ടയിലെ വസതിയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. വൈകീട്ട് വീടിന് സമീപം ചെന്ന് യുവാവ് പെണ്‍കുട്ടിയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം പെട്രോളുമായി എത്തിയ സജിന്‍ വീട്ടില്‍ കയറി ചൊല്ലുകയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍