കേരളം

എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ആര്‍എസ്എസ് അല്ല; ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുളള 'കുടുംബ പ്രബോധനം കേന്ദ്രഭരണത്തിന്റെ സഹായത്തോടെയെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പൗരന്റെ മൗലിക അവകാശമാണ്. അതില്‍ കൈകടത്താനും ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണെന്നും പിണറായി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത് മുതലായ നിര്‍ദേശങ്ങളുമായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വീടുകയറുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. വാസ്തവത്തില്‍ മനുസ്മൃതിയിലെ 'മൂല്യങ്ങള്‍' കുടുംബങ്ങളില്‍ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുളള 'കുടുംബ പ്രബോധനം '. കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും പിണറായി പറയുന്നു.

പശു സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടാന്‍ സന്നദ്ധതകാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നതില്‍ നിന്ന് പിന്മാറാന്‍ ആര്‍ എസ് എസിനോട് അദ്ദേഹം ആവശ്യപ്പെടണമെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൗരന്റെ മൗലിക അവകാശമാണ്. അതില്‍ കൈകടത്താനും ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം ഗുരുതരമായ പൗരാവകാശ ലംഘനമാണ്. 
ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത് മുതലായ നിര്‍ദേശങ്ങളുമായി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വീടുകയറുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. വാസ്തവത്തില്‍ മനുസ്മൃതിയിലെ 'മൂല്യങ്ങള്‍' കുടുംബങ്ങളില്‍ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുളള 'കുടുംബ പ്രബോധനം '. കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.
പശു സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടാന്‍ സന്നദ്ധതകാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നതില്‍ നിന്ന് പിന്മാറാന്‍ ആര്‍ എസ് എസിനോട് അദ്ദേഹം ആവശ്യപ്പെടണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം