കേരളം

ജയിലിലെ ഭക്ഷണത്തെ പറ്റി കൂടുതല്‍ അറിയുംതോറും ഒരു സുഖക്കുറവെന്ന് കളക്ടര്‍ ബ്രോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ദിലീപിന് ജയിലില്‍ ലഭിക്കുന്ന  ഭക്ഷണത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തയാക്കുന്നവരെ പരോക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് നായര്‍. നമ്മുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഭക്ഷണക്രമവും, അതിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുകയും, അംഗീകരിക്കപ്പെട്ട മെനുവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. 

മനുഷ്യ സ്‌നേഹികളുടെ കാരുണ്യത്തെ ആശ്രയിച്ച് നിരാലംബരായ രോഗികളും, സര്‍ക്കാര്‍ ചെലവില്‍ ക്രിമിനലുകളും അല്ല, രണ്ടാമത്തെ കൂട്ടര്‍ക്ക്‌ ചോദിക്കാനും പറയാനും ആളുണ്ടെന്നും മുന്‍ കോഴിക്കോട് കളക്ടര്‍ പരിഹസിക്കുന്നു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായതിന് പിന്നാലെ, ജയിലിലെ ദിലീപിന്റെ ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍