കേരളം

മമ്മുട്ടി ചിത്രത്തിന്റെ പ്രദര്‍ശനം; ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ മാറ്റി നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ സബ് ജയിലില്‍ ഞായറാഴ്ച നടത്തിയ സിനിമാ പ്രദര്‍ശനത്തില്‍ നിന്നും ദിലീപ് അടക്കം നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളെ മാറ്റി നിര്‍ത്തി. സിനിമ പ്രദര്‍ശനത്തിന് ഇടയില്‍ പ്രതികള്‍ തമ്മില്‍ സംസാരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇവരെ സെല്ലിന് പുറത്തിറക്കാതിരുന്നത്. 

ഞായറാഴ്ചകളില്‍ തടവുകാര്‍ക്കായി സിനിമ പ്രദര്‍ശിപ്പിക്കുന്നത് പതിവാണ്. മമ്മുട്ടിയുടെ ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയായിരുന്നു ഇന്നലെ പ്രദര്‍ശിപ്പിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കാതിരുന്നതോടെ രാത്രിയോടെ തിരിച്ച് സബ് ജയിലിലെത്തിയ ദിലീപ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി ഉറക്കത്തിലായിരുന്നു.

ദിലീപ് കഴിയുന്ന രണ്ടാം സെല്ലിന് മുന്‍പിലായിരുന്നു ടിവി വെച്ചിരുന്നത്. ദിലീപിന്റെ സഹതടവുകാരും സിനിമ കാണുന്നതിനായി പോയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍