കേരളം

നഴ്‌സിങ് സമരം ഒത്തു തീര്‍ന്നു: അടിസ്ഥാന ശമ്പളം 20,000 രൂപ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവന്ന  നഴ്‌സിങ് സമരം ഒത്തു തീര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി നഴ്‌സുമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. 50 കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളിലുള്ള നഴ്‌സുമാര്‍ക്കു 20,000 രൂപ അടിസ്ഥാന ശമ്പളമായി നല്‍കാന്‍ ധാരണയായി. 

അമ്പതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സമിതിയെ നിയോഗിക്കും.  നഴ്‌സിംഗ് ട്രെയിനിമാരുടെ സ്‌റ്റൈപ്പന്റ് കാലാനുസൃതമായി വര്‍ധിപ്പിക്കും. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും ഈ സമിതി പരിഗണിച്ചു നിര്‍ദേശം നല്‍കും. തൊഴില്‍ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങി സെക്രട്ടറിതല സമിതി ഒരുമാസത്തിനകം റിപ്പോര്‍ട്ടു നല്‍കും.

നഴ്‌സിങ് സമരത്തിന്റെ പേരില്‍ ആശുപത്രികള്‍ നഴ്‌സുമാര്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നീണ്ട 22 ദിവസത്തെ സമരത്തിനു ശേഷമാണ് ചര്‍ച്ചയില്‍ നഴ്‌സുമാര്‍ വിജയം കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി