കേരളം

ബിജെപി നേതാക്കളുടെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി നേതാക്കളുടെ പേരില്‍ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലെ ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബിജെപി നേതാക്കള്‍ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇത് വഴി പുറത്ത് വരുന്നത്. മുന്‍പ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോള്‍ പമ്പുകള്‍ക്ക് സംഘടിപ്പിക്കുന്നതിന്റെ പേരില്‍ കോടികളുടെ അഴിമതി ഇത് വഴി പുറത്ത് വരുന്നത്. മുന്‍പ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോള്‍ പമ്പുകള്‍ക്ക് സംഘടിപ്പിക്കുന്നതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്തിയിരുന്നു. ബിജെപിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കുന്നതിനും കൂടുതല്‍ എംബിബിഎസ് സീറ്റുകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിനും ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി തന്നെയാണ് ഉള്‍പ്പാര്‍ട്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത