കേരളം

മഞ്ജു വാര്യരോട് അമേരിക്കന്‍ യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം; പൊലീസിന്റെ നിര്‍ണായക നീക്കങ്ങള്‍ ഉടന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ മഞ്ജു വാര്യരോട് വിദേശയാത്ര ഒഴിവാക്കാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചതായി സൂചന. ചിക്കാഗോയിലും, ന്യൂയോര്‍ക്കിലുമായി രണ്ട് അവാര്‍ഡ് നിശകളിലാണ് മഞ്ജു പങ്കെടുക്കേണ്ടിയിരുന്നത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയെന്നും, മഞ്ജുവിനെ സാക്ഷിയാക്കുമെന്നുമുള്ള സൂചനകള്‍ വരുന്നതിന് ഇടയിലാണ് മഞ്ജുവിന്റെ വിദേശ യാത്ര ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ വരുന്നത്. 

എന്നാല്‍ അന്വേഷണ സംഘം ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും, ഷൂട്ടിങ് തിരക്കുകളെ തുടര്‍ന്നാണ് അമേരിക്കന്‍ യാത്രയില്‍ നിന്നും പിന്മാറിയിരിക്കുന്നതെന്നുമാണ് മഞ്ജുവിന്റെ അടുത്ത വൃത്തങ്ങളുടെ പ്രതികരണം. മഞ്ജുവിനെ കേസില്‍ സാക്ഷിയാക്കുന്നത് സംബന്ധിച്ച് ഒരു സൂചനയും അന്വേഷണ സംഘം തങ്ങള്‍ക്ക് നല്‍കിയിട്ടില്ല. നടി ആക്രമിക്കപ്പെട്ടതിന് ശേഷം മഞ്ജു വിദേശ രാജ്യ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തി എങ്കിലും കേസില്‍ മഞ്ജുവിന് സാക്ഷിയാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന. അതിനിടെ 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 2011 ജനുവരി അഞ്ചിന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് നടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍