കേരളം

മെഡിക്കല്‍ കോളേജ് അഴിമതി; ആര്‍ എസ് വിനോദിനെ ബിജെപി പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍എസ് വിനോദിനെ ബിജെപി പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് വിനോദിനെ പുറത്താക്കിയത്. സംസ്ഥാന അധ്യക്ഷന്‍ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനറാണ് ആര്‍ എസ് വിനോദ്. വിനോദ് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സംസ്ഥാനനേതൃത്വം വ്യക്തമാക്കി. വിനോദിനെതിരായ ആരോപണം അതീവഗുരുതരമാണ്. അരോപണ വിധേയനായതിലൂടെ പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് കളങ്കമുണ്ടാകികയതായും ആരോപണം കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നും ബിജെപി സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടു.

അഴിമതിയുടെ ഭാഗമായി 5.60 കോടി രൂപ വിനോദ് കൈപ്പറ്റിയതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണകമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. വെള്ളിയാഴ്ച ബിജെപിയുടെ കോര്‍കമ്മറ്റിയോഗം ചേരാനിരിക്കെയാണ് ആര്‍എസ് വിനോദിനെ പുറത്താക്കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''