കേരളം

ഡി സിനിമാസിന് നിര്‍മ്മാണാനുമതി നല്‍കിയത് അന്വേഷിക്കുമെന്ന് മന്ത്രി കെടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

ആലുവ: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്റര്‍ ഡി സിനിമാസിന് നിര്‍മ്മാണ അനുമതി നല്‍കിയത് അന്വേഷിക്കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരമടക്കാത്ത ഭൂമിയില്‍ എങ്ങനെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നതിനെപ്പറ്റിയായിരിക്കും പ്രധാന അന്വേഷണം. 

ചാലക്കുടി നഗരസഭയിലാണ് തിയേറ്റര്‍ സ്ഥിതിചെയ്യുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണ ഘട്ടങ്ങളില്‍ ബന്ധപ്പെട്ട ഫയലുകള്‍ കാണാതാവുന്നതിനെ കുറിച്ചും അന്വേഷണം നടത്തുമെന്നും കെടി ജലീല്‍ അറിയിച്ചു. 

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു -കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണു ആരോപണം. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ