കേരളം

ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കത്തിച്ചുകളഞ്ഞെന്ന് പ്രതീഷ് ചാക്കോയുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ. തന്റെ ജൂനിയര്‍ രാജു ജോസഫ് പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നു പ്രതീഷ് ചാക്കോ പൊലീസിനു മൊഴി നല്‍കി. 

മൊബൈല്‍ കത്തിച്ചുകളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരിക്കുന്നത്. പള്‍സര്‍ സുനി തന്റെ കൈയില്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു. താന്‍ അത് ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. രാജു ജോസഫ് അത് നശിപ്പിച്ചുകളയുകയായിരുന്നുവെന്നാണ് പ്രതീഷ് ചാക്കോയുടെ മൊഴി.

കേസില്‍ സുപ്രധാന തെളിവ് ഒളിപ്പിച്ചതിനാണ് പ്രതീഷ് ചാക്കോയ്ക്ക് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത പ്രതീഷ് ചാക്കോയെ ഉടന്‍ തന്നെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം ആയിരുന്നു പ്രതീഷ് ചാക്കോയ്ക്കു ജാമ്യം നല്‍കിയത്.

ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ അഭിഭാഷകന്‍ ആയ പ്രതീഷ് ചാക്കോയെ സുനിക്ക് പരിചയം ഉണ്ടായിരുന്നില്ലെന്ന പൊലീസിന് ബോധ്യമായിട്ടുണ്ട്. ഇവരെ തമ്മില്‍ ബന്ധിപ്പിച്ചത് ദിലീപ് ആണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു