കേരളം

എം വിന്‍സെന്റ് അറസ്റ്റില്‍, രാജി ആവശ്യവുമായി വനിതാ നേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ്  ബലാത്സംഗ കേസില്‍ അറസ്റ്റില്‍. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ വിന്‍സെന്റ് രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ  വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടു.
 

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ എം വിന്‍സെന്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനനന്തപുരം ജില്ലാ കോടതിയിലാണ് വിന്‍സെന്റ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജാമ്യാപേക്ഷയില്‍ വിന്‍സെന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിഷാദ രോഗത്തിനു മരുന്നു കഴിക്കുന്ന യുവതിയാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും മുമ്പും ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഇവര്‍ ഉള്‍പ്പെട്ട തര്‍ക്കത്തില്‍ മാധ്യസ്ഥത്തിനു ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഇവര്‍ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരുന്നതായി വിന്‍സെന്റ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും നിരന്തരം പീഡിപ്പിച്ചെന്നുമുള്ള വീട്ടമ്മയുടെ പരാതിയില്‍ വിന്‍സെന്റിനെ പൊലീസ് രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്തത്.

ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് വിന്‍സെന്റിനെതിരെ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്