കേരളം

കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ മാത്രം എം വിന്‍സെന്റിനെതിരേ നടപടി: കെപിസിസി പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റ് കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ മാത്രമേ പാര്‍ട്ടി നടപടിയെടുക്കുകയൊള്ളുവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. എം വിന്‍സന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹസന്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്തത് സാധാരണ സംഭവമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഇതോടെ, എം വിന്‍സെന്റ് രാജിവെക്കില്ലെന്ന സൂചന ശക്തമായി.  

അതേസമയം, എംഎല്‍എയെ അറസ്റ്റു ചെയ്തതോടെ എം വിന്‍സന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വനിതാ നേതാക്കള്‍ രംഗത്തെത്തി. യുവനേതാവ് എം വിന്‍സന്റ് രാജിവെക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. സമാന ആവശ്യവുമായി ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. 

എന്നാല്‍, സമാന കേസില്‍ ഭരണകക്ഷി നേതാവിന് സമാന ആരോപണമുണ്ടായപ്പോള്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് കെ മുരളീധരന്‍. ഇക്കാര്യത്തില്‍ എം വിന്‍സെന്റ് രാജിവെക്കേണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത