കേരളം

എം വിന്‍സെന്റ് എംഎല്‍എയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാലു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം കോടതിയില്‍ അറിയിക്കും. ഇതോടൊപ്പം എംഎല്‍എയുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത്.

അയല്‍വാസിയായ വീട്ടമ്മ നല്‍കിയ പരാതിയുടെ അചിസ്ഥാനത്തില്‍ കഴിഞ്ഞ 22നാണ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്ത് നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് അയക്കുകയായിരുന്നു. 

എംഎല്‍എ തന്നെ വീട്ടില്‍ക്കയറി ബലാത്സംഘം ചെയ്‌തെന്നാണ് പരാതി. അതേസമയം വീട്ടമ്മയ്ക്ക് മാനസിക രോഗമാണെന്നും അവര്‍ മുന്‍പും വേറെ രണ്ടുപേര്‍ക്കെതിരെ സമാന പരാതി ഉന്നയിച്ചിട്ടുണ്ടെന്നും വീട്ടമ്മയുടെ സഹോദരി പ്രതികരിച്ചിരുന്നു. എന്നാല്‍ സഹോദരി തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് കാട്ടി വീട്ടമ്മ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. വിന്‍സെന്റിനെതിരെ പരാതി നല്‍കരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സഹോദരിയേയും പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. 

അറസ്റ്റിലായതിനെത്തുടര്‍ന്ന് വിന്‍സെന്റ് എംഎല്‍എയെ കോണ്‍ഗ്രസ് പദവികളില്‍ നിന്നും സസ്‌പെന്‍ ചെയ്തിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ ആരോപിച്ചു. ഈ കേസ് അസാധാരണമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം