കേരളം

എംജിയില്‍ രണ്ടുംകല്‍പ്പിച്ച് എസ്എഫ്‌ഐ; പത്തു കൊടിമരങ്ങള്‍ ഒരുമിച്ചു നാട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എഫ്‌ഐ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷം നടന്ന തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിന് മുന്നില്‍ പത്തു കൊടിമരങ്ങള്‍ നാട്ടി എസ്എഫ്‌ഐ. കോളജിലേക്ക് മാര്‍ച്ച് നടത്തി എത്തിയ എസ്എഫ്‌ഐ സംഘം ഗേറ്റിന് മുന്‍വശം കൊടികെട്ടിയ കമ്പുകള്‍ കുഴിച്ചിടുകയായിരുന്നു. 

ഇരുനോറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തി കോളജിലെത്തിയത്. വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് പടതന്നെ കോളജിന് സമീപമുണ്ടായിരുന്നു. 

വര്‍ഷങ്ങളായി എബിവിപി കൈയ്യടക്കിവെച്ചിരുന്ന എംജി കോളജില്‍ കഴിഞ്ഞ ആഴ്ചയാണ് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായിരുന്നു. എസ്എഫ്‌ഐ സ്ഥാപിച്ച കൊടിമരം എബിവിപി നശിപ്പിച്ചിരുന്നു. അതിന് പകരമാണ് ഇന്ന് എസ്എഫ്‌ഐ പത്തു കൊടിമരങ്ങള്‍ നാട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്