കേരളം

പിടി തോമസ് എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം; കാറിന്റെ ടയറുകള്‍ ഇളക്കിയ നിലയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പിടി തോമസിന്റെ എംഎല്‍എയെ അപായപ്പെടുത്താന്‍ ശ്രമം. കാറിന്റെ ടയറുകളുടെ ബോള്‍ട്ടുകല്‍ ഇളക്കിമാറ്റിയാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. കിഴക്കമ്പലത്ത് ഒരു സ്വകാര്യപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വൈറ്റിലയ്ക്ക് സമീപത്തുവെച്ച് കാറിന്റെ ഒരു ടയര്‍ ഊരിതെറിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ മറ്റു ടയറുകളും നോക്കുമ്പോള്‍ ബോള്‍ട്ടുകള്‍ ഇളക്കിവെച്ച നിലയിലായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. ഇന്ന് വൈകീട്ട് എംഎല്‍എ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.

നടി ആക്രമിക്കപ്പെട്ട കേലില്‍ പിടി തോമസ് ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് വഴിതെറ്റിപ്പോകുമെന്ന് തോന്നിയാല്‍ നീതിക്കുവേണ്ടി ഏതറ്റം വരെയും പോകുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അപായപ്പെടുത്താനുള്ള ശ്രമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി