കേരളം

യച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കണം: വിഎസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.യച്ചൂരിയുെട സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയം തിങ്കളാഴ്ച തുടങ്ങിയ ത്രിദിന കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലാണ്. 

ജനറല്‍ സെക്രട്ടറി ഇനി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടയെന്ന് പോളിറ്റ് ബ്യൂറോ നിലപാടെടുത്തിരുന്നു. ഈ നിലപാട് സിസിയെ അറിയിക്കും. കേരള ഘടകവും യച്ചൂരി മല്‍സരിക്കേണ്ടതില്ല എന്ന നിലപാടുള്ളവരാണ്. അതിനിടെയാണ് യച്ചൂരി വീണ്ടും മത്സരിക്കണം എന്നാവശ്യപ്പെട്ട് വിഎസ് രംഗത്തെത്തിയിരിക്കുന്നത്. യച്ചൂരിയുടെ രാജ്യസഭാ കാലാവധി അടുത്ത മാസം 18ന് അവസാനിക്കുകയാണ്. യച്ചൂരി സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ തങ്ങള്‍ പിന്തുണ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കേണ്ട കാര്യമില്ല എന്നാണ് പോളിറ്റ് ബ്യൂറോയിലെ പ്രബല വിഭാഗമായ പ്രകാശ്‌
 കാരാട്ട് പക്ഷം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''