കേരളം

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം പൊളിറ്റ് ബ്യൂറോയെ അറിയിച്ചതായും കേന്ദ്രകമ്മറ്റിയില്‍ നാളെ നിലപാട് വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് നിലപാട് പിബി കൈകൊണ്ടിരുന്നു. പാര്‍ലമെന്റ് അംഗത്വം രണ്ട് തവണയില്‍ പാടില്ലെന്ന കീഴ്‌വഴക്കം ജനറല്‍ സെക്രട്ടറി നിലയില്‍ ലംഘിക്കില്ലെന്ന് യെച്ചൂരിയും വ്യക്തമാക്കിയിരുന്നു.

അതേസമയം യെച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കണമെന്ന നിലപാടിലാണ്. എന്നാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞടുപ്പ് സഖ്യം പാടില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍