കേരളം

കോടതിയില്‍ തിരിച്ചടിയാവുമെന്ന് ഉപദേശം; പിഡിപി ഹര്‍ത്താല്‍ ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം/ന്യൂഡല്‍ഹി: പിഡിപി ബുധനാഴ്ച നടത്താന്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. കോടതി വിധിക്കെതിരെ ഹര്‍ത്താല്‍ നടത്തുന്നത് സുപ്രിം കോടതിയില്‍ തിരിച്ചടിയാവുമെന്ന് അഭിഭാഷകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. 

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കാതിരുന്ന കോടതി വിധിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കര്‍ണാടകത്തിലെ എന്‍ ഐ എ കോടതി വിധിക്ക് എതിരെ മദനി സുപ്രീം കോടതിയെ സമീപിക്കാന്‍ ഇരിക്കെ ഇത്തരമൊരു ഹര്‍ത്താല്‍ നടത്തുന്നത് തിരിച്ചടിയാവുമെന്ന് അഭിഭാഷകര്‍ അറിയിക്കുകയായിരുന്നു. ഹര്‍ത്താല്‍ വിഷയം കര്‍ണാടക ഉന്നയിച്ചാല്‍ സുപ്രീം കോടതിയില്‍ തിരിച്ചടി ആകും എന്ന് മദനിയോട് അഭിഭാഷകര്‍ വ്യക്തമാക്കിയതായാണ്‌സൂചന. ഇത് അനുസരിച്ച് ഹര്‍ത്താല്‍ ഉപേക്ഷിക്കാന്‍ മദനി  പാര്‍ട്ടിക്കു നിര്‍ദേശം നല്‍കുകയായിരുന്നു. ഹര്‍ത്താലിനോടു യോജിപ്പില്ലെന്നും ജാമ്യ വ്യവസ്ഥ ഇളവിനായി സുപ്രിം കോടതിയെ സമീപിക്കുകയാണെന്നും മദനി വ്യക്തമാക്കി. 

കോടതി വിധിയില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഡിപി നടപടിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി