കേരളം

ലോകചാംപ്യന്‍ഷിപ്പില്‍ നിന്നും ഒഴിവാക്കി; പി.യു ചിത്ര ഹൈക്കോടതിയിലേക്ക്; ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അവസരം നിഷേധിച്ചതിനെതിരെ പി.യുചിത്ര ഹഹൈക്കോടതിയെ സമീപിക്കും.  ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളെല്ലാം ലോക ചാംപ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍ ലണ്ടനിലെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 24 അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിങ്, അജയ്കുമാര്‍ സരോജ് എന്നിവരെ പുറത്താകുകയായിരുന്നു.

പി യു ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ല. ചിത്രയെ ടീമിലുള്‍പെടുത്താന്‍ കേന്ദ്ര കായികമന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

യോഗ്യതയുള്ളവരെ പുറത്തു നിര്‍ത്തിയിട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വ്യാവസായ,കായിക വകുപ്പ് മന്ത്രി എസി മൊയ്ദീന്‍ ചോദിച്ചു. 

അത്‌ലറ്റിക് ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍. എസ് സിജിന്‍ പറഞ്ഞു. ഫെഡറേഷനില്‍ പ്രമുഖമലയാളികളാരും ചിത്രയ്ക്കായി സംസാരിച്ചില്ലെന്നും സിജിന്‍ കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത