കേരളം

വിന്‍സെന്റിനെതിരായ പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരായ പാര്‍ട്ടി നടപടിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അതൃപ്തി. ഇതേ തുടര്‍ന്ന് ഇന്ന് നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നു.

വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തില്‍ തനിക്ക് യോഗത്തില്‍ പങ്കെടുക്കാനാകില്ല എന്ന് ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെ അറിയിച്ചെന്നാണ് വിവരം. എന്നാല്‍ മണ്ഡലത്തില്‍ ചില ഔദ്യോഗിക പരിപാടികളുള്ളതിനാലാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വിശദീകരണം.

എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിനെത്തുടര്‍ന്നാണ് പ്രധാനമായും യോഗം വിളിച്ചത്. കെപിസിസി യോഗത്തിന് പുറമെ യുഡിഎഫ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. ഇത് കെട്ടിച്ചമച്ച കേസാണെന്നും വിന്‍സെന്റ് എംഎല്‍എ രാജിവെക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗത്തില്‍ ധാരണയായി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ