കേരളം

രക്ഷിതാവ് ചമയുന്നവര്‍ ഇങ്ങനെ മതിമറക്കരുത്; അശോകന്‍ ചരുവിലിനോട് ശാരദക്കുട്ടി

സമകാലിക മലയാളം ഡെസ്ക്

ദീപാനിശാന്ത് അശോകന്‍ ചരുവിലിനേക്കാള്‍ മികച്ച എഴുത്തുകാരിയാണെന്ന് അഭിപ്രായപ്പെട്ട അശോകന്‍ ചരുവില്‍ അമിത വിനയവും വിധേയത്വവുമാണ് കാണിക്കുന്നതെന്ന് ശാരദക്കുട്ടി. രക്ഷിതാവു ചമയുന്നവര്‍ മതി മറന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് അറപ്പാകും. എഴുത്ത് തന്റെ സത്യമാണ് എന്നു വിശ്വാസമുള്ള ഒരാള്‍ സ്വന്തം എഴുത്തിനെ ഇത്രയ്ക്കങ്ങ് താഴ്ത്തിക്കെട്ടുമോയെന്നും ശാരദക്കുട്ടി. ദീപാനിശാന്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അശോകന്‍ ചരുവില്‍ നടത്തിയ അഭിപ്രായപ്രകടനത്തിലെ പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

അശോകന്‍ ചെരുവില്‍ അമിത വിനയവും വിധേയത്വവും കാണിക്കുന്നു. അശോകന്റെ എഴുത്തുകള്‍ മികച്ചവയാണ്.സംശയമില്ല.പക്ഷെ എഴുത്ത് തന്റെ സത്യമാണ് എന്ന് വിശ്വാസമുള്ള ഒരാള്‍ സ്വന്തം എഴുത്തിനെ ഇത്രക്കങ്ങ് താഴ്ത്തി കെട്ടുമോ? അശോകന്റെ ഒരു കുറിപ്പ്.

' ഹിന്ദുരാഷ്ട്രവാദികള്‍ ആക്രമിക്കാന്‍ 'ഫത് വ' പ്രഖ്യാപിച്ചിട്ടുള്ള ദീപാനിശാന്ത് അത്ര വലിയ എഴുത്തുകാരിയാണോ എന്ന് ചില പണ്ഡിതര്‍ നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നു. (എന്താവാം ഇപ്പോള്‍ ഈ ചോദ്യത്തിന്റെ പിന്നിലെ ചേതോവികാരം?) എഴുത്തുകാരെ അളക്കുക അത്ര എളുപ്പമല്ല. അംഗുലപ്പുഴുവിന് കുയിലിന്റെ പാട്ട് അളക്കാന്‍ പരിമിതിയുണ്ട്. ഒരു കാര്യം ഉറപ്പു പറയാം. ശ്രീമതി ദീപാനിശാന്ത് ടോള്‍സ്റ്റായിയെപ്പോലെയോ തകഴിയെപ്പോലെയോ വിജയനെപ്പോലെയോ വലിയ എഴുത്തുകാരിയല്ല. എന്നാല്‍ അശോകന്‍ ചരുവിലിനേക്കാള്‍ മികച്ച എഴുത്തുകാരിയാണ്. അത്രയേ ഉള്ളു. 
ചെറിയ എഴുത്തുകാരിയാണെങ്കിലും അവരെയും എഴുതുവാനും സംസാരിക്കാനും അനുവദിക്കേണ്ടതല്ലേ?'

അവസാന വരി ഓകെ.എഴുതുന്നതിന്റെ പേരില്‍ ആരും ആക്രമിക്കപെടാന്‍ പാടില്ല.ബാക്കി എന്താണ്.?അശോകന്‍ ചെരുവിലിന്ന് എന്താണ് സംഭവിച്ചത്?

കെ.ആര്‍.മീരയുടെ കൂടെ പ്രസംഗവേദിയില്‍ നിന്ന് എം.മുകുന്ദന്‍ ഒരിക്കല്‍ പറഞ്ഞതായി കേട്ടു ,കെ ആര്‍ മീരയാണ് തന്നെക്കാള്‍ മികച്ച എഴുത്തുകാരി എന്ന്.മുകുന്ദന്റെ അതിവിനയത്തോട് അന്ന് പുച്ഛം തോന്നി.എഴുത്തുകാരുടെ വാക്കുകളെ അവിശ്വസിക്കാന്‍ പ്രേരിപ്പിക്കും അത്തരം പറച്ചിലുകള്‍.

ദീപയും മീരയും മറ്റാരും എഴുതട്ടെ.അവരവരുടെ നിലയില്‍ അവര്‍ വായനക്കാരെയും കണ്ടെത്തട്ടെ.സന്തോഷമേ ഉള്ളു.അവരവര്‍ അര്‍ഹിക്കുന്ന ബഹുമാനം,അതില്‍ കൂടിയാലും പ്രശനമില്ല, ലഭിക്കുകയും ചെയ്‌തോട്ടെ. .എല്ലാവര്ക്കും എഴുതാനും അംഗീകരിക്കപ്പെടാനും ആഗ്രഹമുണ്ടാകും. അര്‍ഹതയുള്ളവര്‍ അവിടെ ഒക്കെ എത്തിച്ചേരുകയും ചെയ്യും.

പക്ഷെ രക്ഷിതാവ് ചമയുന്നവര്‍ ഇങ്ങനെ മതി മറക്കരുത്. അറപ്പാകും കേള്‍ക്കുന്നവര്‍ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''