കേരളം

ലോക അത്‌ലെറ്റിക്‌സ് മീറ്റില്‍ ചിത്രയ്ക്ക് അവസരം ലഭിക്കാത്തത് യോഗ്യതയില്ലാത്തതിനാല്‍: പിടി ഉഷ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക അത്‌ലെറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ മലയാളി താരം പിയു ചിത്രയ്ക്ക് അവസരം ലഭിക്കാത്തത് യോഗ്യതയില്ലാത്തതിനാലെന്ന് പിടി ഉഷ. യോഗ്യതയില്ലാതെ ആരെയും ഇത്തരം മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറില്ലെന്നും ചിത്രയുടെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്നും പിടി ഉഷ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം, ചിത്രയ്ക്കു യോഗ്യത ലഭിക്കാത്തതില്‍ തനിക്കു ഖേദമുണ്ടെന്നും ഉഷ പറഞ്ഞു.

പിടി ഉഷ
പിടി ഉഷ

പിടി ഉഷ ഉള്‍പ്പടെയുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രയ്ക്കു ലോക അത്‌ലെറ്റിക്‌സ് മീറ്റിനുള്ള അവസരം നിഷേധിച്ചതെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഞാന്‍ സെലക്ഷന്‍ കമ്മിറ്റിയംഗമല്ല. കമ്മിറ്റിയിലെ നിരീക്ഷക മാത്രമാണ്. പരിശീകകൂടിയായ ഉഷ വ്യക്തമാക്കി.

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ പിയു ചിത്രയുടെ പ്രകടനം
 

ചിത്രയെ ഒഴിവാക്കിയെന്ന വിവാദത്തില്‍ തനിക്കു പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ കായിക മന്ത്രാലയം വരെ തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ലോ മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതാ മാര്‍ക്ക് ചിത്രയ്ക്കു നേടാന്‍ സാധിച്ചിട്ടില്ല. ടെക്‌നിക്കലായണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ചിത്രയെ പങ്കെടുപ്പിക്കണമെന്ന് താന്‍ വാദിച്ചതായും ഉഷ കൂട്ടിച്ചേര്‍ത്തു.
.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍