കേരളം

അക്രമി സംഘത്തിന് മുന്നില്‍ കയ്യുകെട്ടി നോക്കി നിന്ന് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമണം നടത്താനെത്തിയവരെ തടയാന്‍ ശ്രമിക്കാതിരുന്ന രണ്ട്‌ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. അക്രമി സംഘത്തിന് മുന്നില്‍ ഒന്നും ചെയ്യാതെ നിന്ന പൊലീസുകാരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുന്ന സമയത്ത് പൊലീസ് കയ്യുംകെട്ടി നോക്കിനിന്നെന്ന് ബിജെപിയും ആരോപിച്ചിരുന്നു. അക്രമികളുടെ ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും മറ്റ് പൊലീസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നു.

അതിക്രമം നടക്കുന്ന സമയത്ത് മ്യൂസിയം എസ്‌ഐ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു എങ്കിലും ആക്രമികളെ തടയാന്‍ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ശ്രമിച്ചതെന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും അവരുടെ ആരോപണത്തിന് ശക്തിപകരുന്നതായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ