കേരളം

ദിലീപിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളും സ്വത്തു സമ്പാദനവും അന്വേഷണം വഴിമുട്ടി; എന്‍ഫോഴ്‌സ്‌മെന്റിനു പോലീസ് രേഖകള്‍ നല്‍കിയില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപിന്റെ അനധികൃത സാമ്പത്തിക ഇടപാടുകളും സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം വഴിമുട്ടി. പോലീസില്‍ നിന്നും രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ നല്‍കാന്‍ രണ്ടാഴ്ച മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.

അതേസമയം, കുമരകത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയതുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കി. സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കുമരകത്ത് പുറമ്പോക്ക് ഭൂമിയടക്കം വാങ്ങി മറിച്ചുവിറ്റെന്ന ആരോപണത്തെ തുടര്‍ന്ന് റവന്യൂ വകുപ്പാണ് ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ