കേരളം

ബിജെപി ഓഫീസ് അക്രമം; തടയാന്‍ ശ്രമിച്ച പൊലീസുകാരന് 5000 രൂപ പാരിതോഷികം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെള്ളിയാഴ്ച പുലര്‍ച്ചെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടയ ആക്രമണം നടത്താന്‍ എത്തിയവരെ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് പാരിതോഷികം. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമികളെ പിടികൂടാതെ കയ്യുംകെട്ടി നോക്കി നിന്നപ്പോള്‍ പ്രതികളെ പിടികൂടാന്‍ ശ്രമിച്ചതിനാണ് മ്യൂസിയം സ്റ്റേഷനിലെ പ്രത്യുജ്ഞയന് ഐജി മനോജ് എബ്രഹാം 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. 

ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രത്യുജ്ഞയനെ നേരിട്ടെത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ബിജെപി ഓഫീസിന് നേര്‍ക്ക് അക്രമം നടക്കുമ്പോള്‍ മ്യൂസിയം എസ്‌ഐ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് സ്ഥലത്തുണ്ടായിരുന്നത്.

അക്രമികളുടെ ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ പ്രത്യുജ്ഞയനെ അക്രമികള്‍ മര്‍ദ്ദിച്ചിരുന്നു. ഈ സമയവും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. അക്രമികളെ തടയാന്‍ ശ്രമിക്കാതിരുന്നതിന്റെ പേരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ