കേരളം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി. വിപിന്‍, മോനായി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം ഒന്‍പതായി. നേരത്തെ കേസിലെ മുഖ്യപ്രതികളായ മണികണ്ഠന്‍, പ്രമോദ്, ഗിരീഷ്, മഹേഷ്, ബിനു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ പിടിയിലായിരുന്നു. 

ആര്‍എസ്എസ് ശാഖാ കാര്യവാഹക് കല്ലമ്പള്ളി വിനായക നഗറല്‍ കുന്നില്‍ വീട്ടില്‍ സുദര്‍ശനന്റെ മകന്‍ രാജേഷ് (34) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഒന്‍പതോടെയായിരുന്നു സംഭവം. വിനായക നഗറിലെ കടയില്‍ നിന്നും സാധനള്‍ വാങ്ങി വരുമ്പോള്‍ ബൈക്കുകളിലും ഓട്ടോ റിക്ഷയിലുമായെത്തിയ പതിനഞ്ചോളം വരുന്ന സംഘം ആക്രമണം നടത്തുകയായരുന്നു. 

അതേസമയം രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളജ്  പരിസരത്തും കല്ലേറുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ