കേരളം

കാവ്യയുടെ മൊഴിയില്‍ പൊരുത്തക്കേട്, ദിലീപ്-സുനി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍, കാവ്യയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്‍ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസിന്റെ നിഗമനം. കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറിനെ അറിയില്ലെന്നാണ് കാവ്യ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ കാവ്യ അഭിനിയിച്ച പല ചിത്രങ്ങളിലും ഡ്രൈവറായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. ഇതു സംബന്ധിച്ച വ്യക്തതക്കായി അടുത്ത ദിവസം കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്യും.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ ദിലീപും സുനില്‍ കുമാറും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ദിലീപ് അഭിനയിച്ച പത്തു ചിത്രങ്ങളില്‍ സുനി ഡ്രൈവറായി പ്രവര്‍ത്തിച്ചതായാണ് വിവരം. ഇതില്‍ ചില ചിത്രങ്ങളില്‍ കാവ്യയും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സുനില്‍ കുമാറിനെ അറിയില്ലെന്ന കാവ്യയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ്  കാവ്യയെ ചോദ്യം ചെയ്യുക. ഇതിനായി കാവ്യയ്ക്കു നോട്ടീസ് നല്‍കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മൂവരും ഒരുമിച്ചുള്ള ഫോട്ടോഗ്രാഫുകള്‍ക്കായും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ദിലീപും കാവ്യയും അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനില്‍ കുമാര്‍ എത്തിയതായി പൊലീസിനു നേരത്തെ സൂചന ലഭിച്ചിരുന്നു. രണ്ടു മാസത്തോളം കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തതായി സുനില്‍ കുമാര്‍ പൊലീസിനെ അറയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടൊന്നും കാവ്യയുടെ മൊഴി പൊരുത്തപ്പെടുന്നില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും കേസ് ശരിയായ ദിശയിലാണ് മുന്നോട്ടുപോവുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത