കേരളം

ജേക്കബ് തോമസ് വീണ്ടും അവധി നീട്ടുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് തന്റെ അവധി വീണ്ടും നീട്ടി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് അവധി അപേക്ഷ നീട്ടിയിരിക്കുന്നത്. 

അവധി അപേക്ഷ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതായാണ് സൂചന. വിജിലന്‍സ് ഡയറക്ടറായിരിക്കെ രണ്ട് മാസം മുന്‍പാണ് ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പൊലീസ് മേധാവിയായിരുന്ന ബെഹ്‌റയെ വിജിലന്‍സ് തലപ്പത്തേക്ക് മാറ്റേണ്ടി വന്നതോടെ ജേക്കബ് തോമസിന് ഇനി നല്‍കേണ്ട ചുമതലയെ കുറിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാനായിട്ടില്ല. 

ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. കോടതിയില്‍ നിന്നും വിജിലന്‍സിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജേക്കബ് തോമസിനോട് അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്