കേരളം

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; നിയമസഭ വിളിച്ചുകൂട്ടുന്നതില്‍ തീരുമാനമുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് മന്ത്രിസഭാ യോഗം ചേരും. കച്ചവടത്തിനായുള്ള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുന്നതും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയില്‍ വരും. 

നിയമസഭാ സമ്മേളനത്തിന്റെ തീയതി സംബന്ധിച്ചും ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. ജൂണ്‍ 7നോ, 8നോ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തേക്കുമെന്നാണ് സൂചന. 

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തെ നിയമപരമായി തന്നെ നേരിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എജി, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരുടെ നിര്‍ദേശം പരിഗണിച്ച് കോടതിയെ സമീപിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍