കേരളം

മണിച്ചിത്രത്തൂണുകളില്‍ പോര്‍ക്ക് ഫെസ്റ്റ്; വൃത്തികേടാക്കിയവര്‍തന്നെ വൃത്തിയാക്കിയാല്‍ കൊള്ളാം: ശ്രീരാമസേനക്കാരോട് കളക്ടര്‍ബ്രോ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി മനോഹരമാക്കിയ പാളയം ബസ് സ്റ്റാന്റില്‍ പോര്‍ക്ക് ഫെസ്റ്റിന്റെ നോട്ടീസുകളൊട്ടിച്ച് വൃത്തികേടാക്കി. വൃത്തികേടാക്കിയവര്‍തന്നെ അത് വൃത്തിയാക്കുമെന്നാണ് കരുതുന്നതെന്ന് പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയ മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
പാളയം ബസ് സ്റ്റാന്റ് കുറേക്കാലമായി വൃത്തികേടായിക്കിടക്കുകയായിരുന്നു. മണിച്ചിത്രത്തൂണ്‍ എന്ന പദ്ധതിയിലൂടെ അന്ന് കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ചേര്‍ന്ന് ഒഴിവു കിട്ടുമ്പോഴൊക്കെയാണ് പാളയം ബസ് സ്റ്റാന്റ് മനോഹരമാക്കിയെടുത്തത്.
അതിനുശേഷം ആ വഴി പോകുന്നവരൊക്കെ മണിച്ചിത്രത്തൂണുകളെ ആസ്വദിക്കുകയും ഭംഗിയായിത്തന്നെ പരിപാലിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. നോട്ടീസുകളൊന്നും ഒട്ടിച്ചിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞദിവസം പോര്‍ക്ക് ഫെസ്റ്റിന്റെ നോട്ടീസ് ശ്രീരാമസേനയുടെ പേരില്‍ ഇവിചടെ വ്യാപകമായി ഒട്ടിച്ചത്. കുട്ടികള്‍ മിനക്കെട്ട് വൃത്തിയാക്കിയ ഈ സ്റ്റാന്റിനെ വീണ്ടും വൃത്തികേടാക്കാനുള്ള ശ്രമമാണിതെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരിക്കുകയാണ്.
ഇത് അറിഞ്ഞവേളയിലാണ് കളക്ടര്‍ബ്രോ പ്രശാന്ത് നായര്‍ വൃത്തികേടാക്കിയവര്‍തന്നെ വൃത്തിയാക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചത്. വൃത്തിയാക്കുമോ ഇല്ലയോ എന്ന് നാളേക്കറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍