കേരളം

''ഈ യൂണിഫോം ഡിസൈന്‍ ചെയ്തതാരാണ്?; എന്തോന്നാടേയിത്?'': സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോം ഡിസൈനിംഗിനെതിരെ സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിബിഎസ്ഇ സ്‌കൂള്‍കൂടി തുറന്നതോടെ പുത്തന്‍ യൂണിഫോമുമിട്ട് ആവേശത്തോടെയാണ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുക. കുറഞ്ഞത് ആ പുത്തനുടുപ്പിന്റെ മണം മങ്ങുന്നതുവരെയെങ്കിലും ആ ആവേശമുണ്ടാവുകയും ചെയ്യും. എന്നാല്‍ ഒരു സിബിഎസ്ഇ സ്‌കൂളിലെ യൂണിഫോം ഇട്ട് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
യൂണിഫോമിന്റെ പുറത്തുള്ള ഡിസൈനാണ് വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നത്. ഇത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ യൂണിഫോമിനെതിരെ വര്‍ദ്ധിച്ച തോതില്‍ വിമര്‍ശനം ഉയര്‍ന്നുതുടങ്ങി.
പെണ്‍കുട്ടികള്‍ക്ക് ഈ വസ്ത്രമിട്ടു നടക്കുന്നത് മനപ്രയാസമുണ്ടാക്കുന്നുവെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു.

(ചിത്രത്തിലുള്ള പെണ്‍കുട്ടികളുടെ മുഖം മറച്ചിട്ടുണ്ട്. ഫോട്ടോ ഉള്‍പ്പെടുത്താതിരുന്നാല്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കാന്‍ പറ്റില്ലെന്ന കാരണത്താലാണ് ഈ വാര്‍ത്തയ്‌ക്കൊപ്പം ഞങ്ങള്‍ ഫോട്ടോ ഉള്‍പ്പെടുത്തുന്നത്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍