കേരളം

വടകരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഇരട്ട സഹോദരിമാര്‍ മുങ്ങിമരിച്ചു. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ സന്മയ, വിസ്മയ എന്നിവരാണ് മരിച്ചത്. ശാന്തിനഗര്‍ പുതിയോട്ടില്‍ ശശിയുടെയും സുമയുടെയും മക്കളാണിവര്‍. കുട്ടികള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കുറ്റിയാടിപ്പുഴയുടെ നെടുമ്പ്രമണ്ണ ഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ഉച്ചയോടെ കുളിക്കാനിറങ്ങിയത്. കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടതോടെ സ്ത്രീകള്‍ ബഹളമുണ്ടാക്കി. ഇതുകേട്ടെത്തിയ നാട്ടുകാര്‍ കുട്ടികളെ രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. ഉടന്‍ വടകര സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷപ്പെടുത്താനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു