കേരളം

ത്രീ സ്റ്റാര്‍ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും, മദ്യനയത്തിന് എല്‍ഡിഎഫില്‍ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കി. നിയമതടസങ്ങളില്ലാത്ത ബാറുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കുന്ന രീതിയിലാണ് പുതിയ മദ്യനയം. 2സ്റ്റാര്‍ ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ നല്‍കാനും ഇന്ന് ചേര്‍ന്ന എല്‍ഡിഎഫില്‍ തീരുമാനമായിട്ടുണ്ട്. .

പാതയോരമദ്യനയത്തില്‍ വരാത്തതുമായി ത്രിസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് എല്‍ഡിഎഫ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയയത്തെ തുടര്‍ന്ന് 840 ബാറുകളില്‍ നിന്ന് 315 ആയി കുറഞ്ഞിരുന്നു. കൂടാതെ ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി വന്നതോടെ ബാറുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു.

ഹോട്ടലുകളില്‍ കള്ള് വില്‍ക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി ഉയരം കുറഞ്ഞ തെങ്ങുകള്‍ നടാന്‍ സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ