കേരളം

വിവാദ സ്‌കൂള്‍ യൂണിഫോമിന്റെ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അരുവിത്തറ സെന്റ് അല്‍ഫോണ്‍സ സ്‌കൂളിലെ വിവാദമായ യൂണിഫോമിട്ട പെണ്‍കുട്ടികളുയെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഫോട്ടോ ഗ്രാഫര്‍ ബോസ് ഈപ്പനെതിരെയാണ് കേസ്. സ്‌കൂള്‍ യൂണിഫോസം വിചിത്രമായി രൂപകല്‍പ്പന ചെയ്തത് വാര്‍ത്തയായതിനെത്തുടര്‍ന്ന് പി.ടി.എ മീറ്റിങ്ങ് കൂടുകയും യൂണിഫോം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖം മറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചന്നാരോപിച്ചാണ് ഈരാറ്റുപേട്ട പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തത്. എന്നാല്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് സ്‌കൂള്‍മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഫോട്ടോഗ്രാഫര്‍ ബോസ് ഈപ്പന്‍ പറഞ്ഞു.  കഴിഞ്ഞ 27 വര്‍ഷമായി സ്ഥലത്ത് സ്റ്റുഡിയോ നടത്തിവരുന്ന വ്യക്തിയാണ് ബോസ് ഈപ്പന്‍.തന്നെ സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ്  ഇദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍