കേരളം

തന്നെ മദ്യ ഉത്പാദകനാക്കി അവഹേളിക്കാന്‍ ശ്രമം: ആര്‍ച്ച് ബിഷപ് സൂസൈപാക്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുര്‍ബാനയ്ക്ക് വൈന്‍ നല്‍കാന്‍ എക്‌സൈസിന് നല്‍കിയ അപേക്ഷ മാധ്യമങ്ങള്‍ക്ക് കൊടുത്ത് തന്നെ മദ്യ ഉത്പാദകനാക്കി അവഹേളിക്കുകയാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. കൂര്‍ബാനയുടെ ആവശ്യത്തിനായി അരയോ ഒന്നോ ഔണ്‍സ് വൈന്‍ മാ്ത്രമാണ് ഉപയോഗിക്കുന്നത്. ഇതിനാണ് ലൈസന്‍സ് തേടിയത്. ഇതിന്റെ മറവില്‍ തന്നെ മദ്യത്തിന്റെ ആളും മദ്യ ഉത്പാദകനും ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൂസപാക്യം കുറ്റപ്പെടുത്തി. 

അളവ് കുറയ്ക്കണമെന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ അതിനു തയ്യാറായിരുന്നു. ഇതിന്റെയൊന്നും പേരില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയില്ലെന്നും അപമാനിച്ച് നിശബ്ദനാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

മദ്യനയത്തെ എതിര്‍ക്കുന്നവരെയെല്ലാം അവഹേളിക്കുകയാണ് ഇപ്പോഴത്തെ പ്രവണത. മദ്യലഭ്യത കൂട്ടിയല്ല മദ്യ വര്‍ജനം നടപ്പാക്കേണ്ടത്. കേരളത്തെ വികസന, ക്ഷേമ സംസ്ഥാനമാക്കി മാറ്റാനാണ് ഉദ്ദേശമെങ്കില്‍ ആ തീരുമാനം തെറ്റാണ്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യ നയം പിന്‍വലിക്കുകയോ തിരുത്തകയോ ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

മദ്യവര്‍ജനം നടപ്പിലാക്കേണ്ടത് മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവന്നാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ വെട്ടിക്കുറച്ചത് ഗുണം ചെയ്തിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'