കേരളം

ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ഗുജറാത്ത് മോഡല്‍ നിങ്ങള്‍ ഒഴിവാക്കിയോ? സംഘപരിവാറിനോട് ചോദ്യവുമായി മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ര്‍ഭകാലത്ത് മാംസാഹാരം കഴിക്കരുത് എന്ന് പരസ്യമിറക്കിയ കേന്ദ്രസര്‍ക്കാരിനും അതിനെ പ്രചരിപ്പിക്കുന്ന സംഘപരിവാറുകാര്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്ന് ട്രോളുകളുടെ പെരുമഴയാണ് ലഭിക്കുന്നത്. ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ? എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. കര്‍ഷക സമരങ്ങള കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി സര്‍ക്കാരിനേയും മുഹമ്മദ് മുഹ്‌സിന്‍ വിമര്‍ശിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: 

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധം പാടില്ലെന്ന് പറയുന്ന സംഘികളോട് ഒരു ചോദ്യം: ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ?
'കര്‍ഷകനു വേണ്ടിയാണ് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചതെന്ന്' പറയുന്ന മോദി ഭക്തരോട് ഒരു ചോദ്യം: നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ കശാപ്പുചെയ്യുന്ന മധ്യപ്രദേശിലെ ബിജെപിയെയും നിങ്ങള്‍ നിരോധിക്കുമോ?
കൃഷി ചെയ്യാന്‍ വെറും പതിനായിരം മാത്രം കടമെടുത്ത കര്‍ഷകന്‍, അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങള്‍ അവരെ വെടിവെച്ചു കൊല്ലുകയോ ചെയ്യുന്നു. നിങ്ങളില്‍ മുന്തിയ സംഘികള്‍ പറയുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം അവര്‍ക്ക് 'ആത്മീയത നഷ്ടപ്പെട്ടതാണെന്നാണ്'. ഒരു ചെറിയ സംശയം ബാക്കി! ഒന്‍പതിനായിരം കോടി കടമെടുത്തു മുങ്ങിയ വിജയ് മല്ല്യ സുഖമായി ജീവിക്കുന്നത്, അദ്ദേഹം 'സംഘത്തിന്റെ' ആത്മീയതയില്‍ മുഴുകിയതുകൊണ്ടാണോ??
ഉത്തരം പറയുന്ന ഉത്തമ സംഘിക്ക് നല്ല ബീഫ് ബിരിയാണി സമ്മാനമായി ലഭിക്കും!!!
#SanghWadSe #Azaadi

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു