കേരളം

പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന് പൊലീസ് സംരക്ഷണം നല്‍കാന്‍ കളക്ടറുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മനലിന്റെ പ്രവര്‍ത്തനം സുഗമമായി നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് റൂറല്‍ ജില്ലാ പൊലിസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്.

പുതുവൈപ്പിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍പിജി ഇറക്കുമതി ടെര്‍മിനലിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞ സപ്തംബര്‍ എട്ടിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്പനിയുടെ വസ്തുവകകള്‍, തൊഴിലാളികള്‍, ജീവനക്കാര്‍,കരാറുകാര്‍ എന്നിവരടക്കം ടെര്‍മിനലുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമാകുന്നതായിരുന്നു ഉത്തരവ്. ഇതിന് പുറമെ കേന്ദ്രപരിസ്ഥിതി വകുപ്പില്‍ നിന്നും ലഭിച്ച അനുമതിക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് അനുമതി നല്‍കി. പുതുവൈപ്പ് ടെര്‍മിനിലനെതിരെ സംയുക്ത സമരസമിതി ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 7ന് വ്യവസായ മന്ത്രിയും മെയ് 11ന് മുഖ്യമന്ത്രിയും യോഗം വിളിച്ചിരുന്നു. യോഗത്തില്‍ സമരസമിതി നേതാക്കളും പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം തടയരുതെന്ന് സമരസമിതി നേതാക്കളോട്  ഈ യോഗങ്ങളില്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത്രയും നടപടികള്‍ക്ക് ശേഷമാണ് ഇന്നലെ മുതല്‍ ടെര്‍മിനലിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന നിര്‍േദശം കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍