കേരളം

പനിച്ചൂടില്‍ കേരളം: തിരുവനന്തപുരത്ത് പനിബാധിച്ച് രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പനിബാധിച്ച് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് ഡെങ്കിപ്പനി വന്ന് മരിച്ചത്. വള്ളക്കടവ് സ്വദേശി നിസാറിന്റ മരണകാരണം ഡെങ്കിപ്പനി തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഡെങ്കിപ്പനി ബാധിച്ച് സംഭവിക്കുന്ന ആറാമത്തെ മരണമാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഒരു ലക്ഷത്തോളം പേര്‍ പനി ബാധിതരായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍

എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയ വിവിധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്. ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. പകര്‍ച്ച പനി ബാധിച്ച് ആയിരിക്കണക്കിന് ആളുകളാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധത്തില്‍ നടക്കാത്തതിനാലാണ് പകര്‍ച്ച പനികള്‍ വ്യാപകമാകുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ