കേരളം

ആദിവാസിക്കുട്ടികളെ അപമാനിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍; 'ഈ കുട്ടികള്‍ സ്‌കൂളില്‍ രോഗം പരത്തിയാല്‍ എന്തു ചെയ്യും. ആദ്യം അവരോട് കുളിക്കാനും പല്ലു തേക്കാനും മുടി മുറിക്കാനും പറയൂ'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ആദിവാസിക്കുട്ടികളെ അവര്‍ക്കു മുന്നില്‍ വെച്ചുതന്നെ അപമാനിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചുങ്കത്തറ എംപിഎം ഹയര്‍  സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട പഠനം നിര്‍ത്തിയ കുട്ടികളെ സ്‌കൂളിലേക്ക് തിരികെയെത്തിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കേരള മഹിളാ സമഖ്യ സൊസൈറ്റി പ്രവര്‍ത്തകര്‍ ഒന്‍പത് കുട്ടികളെ സ്‌കൂളില്‍ തിരികെ എത്തിച്ച സമയത്താണ് സ്‌കൂളിന്റെ പ്രധാനാധ്യാപകന്‍ കുട്ടികള്‍ക്കു മുന്നില്‍ വെച്ചു തന്നെ ഇവരെ അപമാനിച്ചത്.

ഈ കുട്ടികള്‍ സ്‌കൂളില്‍ രോഗം പരത്തിയാല്‍ എന്തു ചെയ്യും. ഈ തടിയന്‍ കുട്ടിയെ മറ്റുള്ള കുട്ടികള്‍ക്കൊപ്പം എങ്ങനെ ഇരുത്തും തുടങ്ങിയ പരാമര്‍ശങ്ങളാണ് പ്രധാനാധ്യാപകന്‍ വില്‍സണ്‍ പോള്‍ ആയിഷ, റസീല എന്നീ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ കുട്ടികള്‍ മുന്നില്‍ നില്‍ക്കെ നടത്തിയത്. ഇവര്‍ പുറത്തിറക്കിയ ഓഡിയോ ക്ലിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. കുട്ടികളോട് പേരെഴുതാന്‍ പറയുന്ന പ്രധാനാധ്യാപകന്‍ ഇവര്‍ക്ക് വേഗതയില്ലെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരം കുട്ടികളെ എങ്ങിനെ പരീക്ഷയ്ക്കിരുത്തും തുടങ്ങിയ കാര്യങ്ങളും വില്‍സണ്‍ പോള്‍ പറയുന്നതായി കേള്‍ക്കാം. ആദിവാസി കുട്ടികള്‍ സ്‌കൂളിനോ, പഠിക്കുന്ന സിലബസിനോ ചേരുകയില്ല എന്ന 'ആശങ്കയും' വില്‍സണ്‍ പോള്‍ പങ്കുവെച്ചിട്ടുണ്ട്.  ഈ കുട്ടികള്‍ക്ക് വേണ്ടത് പ്രത്യേക ക്ലാസുകളാണ്. കണക്കും, കെമസ്ട്രിയും, ഫിസിക്‌സും ഇവര്‍ക്കെങ്ങനെ മനസിലാകാനാണ്. ഈ കുട്ടികള്‍ സ്‌കൂളില്‍ രോഗം പരത്തിയാല്‍ എന്തു ചെയ്യും. ആദ്യം അവരോട് കുളിക്കാനും പല്ലു തേക്കാനും മുടി മുറിക്കാനും പറയൂ എന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

പ്രധാനാധ്യാപകന്‍ വില്‍സണ്‍ പോള്‍ കുട്ടികളെ അപമാനിക്കുന്ന ഓഡിയോ (courtesy-The News Minute)

എന്നാല്‍, തങ്ങള്‍ രണ്ടു പേരും ഇവരുടെ വീട്ടില്‍ താമസിക്കാറുണ്ടെന്നും തങ്ങള്‍ക്ക് ഇതുവരെ ഒരു അസുഖവും വന്നിട്ടില്ലെന്നും ഇവര്‍ തങ്ങളുടെ കുട്ടികളെ പോലെയാണെന്നും വില്‍സണ്‍ പോളിനോട് ഇവര്‍ പറഞ്ഞെങ്കിലും ഇവര്‍ക്കു എന്തുകൊണ്ട് ഒരു കറുത്ത വസ്ത്രം മാത്രം എന്ന ആശങ്കയാണ് ഇയാള്‍ മറുപടിയായി പറഞ്ഞത്. 

ആദിവാസി, ദളിത് കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിക്ക് ഇത്തരത്തിലുള്ള സമീപനമാണ് അധ്യാപകരില്‍ നിന്നുണ്ടാകുന്നതെന്നാണ് ഈ പദ്ധതിയെ തന്നെ ആശങ്കയിലാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം